Friday , September 20 2024

കേരള വാട്ടര്‍ അതോറിറ്റിയില്‍ വീണ്ടും അവസരം; 93,000 രൂപ മാസശമ്പളം നേടാം

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഇത്തവണ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കേരള പി.എസ്.സി മുഖേന നടക്കുന്ന നിയമനമാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മിനിമം യോഗ്യത ഡിഗ്രിയാണ്. അതോടൊപ്പം PGDCA യും പൂര്‍ത്തിയാക്കിയിരിക്കണം. വിശദ വിവരങ്ങള്‍ താഴെ, 

കേരള വാട്ടര്‍ അതോറിറ്റി

തസ്തിക& ഒഴിവ്

കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ് നിയമനം. കേരള പി.എസ്.സി മുഖേന നേരിട്ട് നടക്കുന്ന നിയമനം. 

കാറ്റഗറി നമ്പര്‍: 193/2024

ആകെ ഒഴിവുകള്‍: 2

പ്രായപരിധി

18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വിജ്ഞാപനം കാണുക. 

യോഗ്യത

  • അംഗീകൃത സര്‍വകലാശാല ബിരുദം. 
  • പി.ജി.ഡി.സി.എ പൂര്‍ത്തിയാക്കിയിരിക്കണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 38,300 രൂപ മുതല്‍ 93,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. യോഗ്യരായവര്‍ എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click here

വിജ്ഞാപനം: click here

kerala psc recruitment for kerala water authority apply till aug 14

About ANSILA

Check Also

ഇന്ത്യന്‍ റെയില്‍വേയില്‍ തുടക്കകാര്‍ക്ക് ജോലി

പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ തുടക്കകാര്‍ക്ക് ജോലി – 2424 ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേയില്‍ തുടക്കകാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ …

Leave a Reply

Your email address will not be published. Required fields are marked *